തിരുവണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തിനശിച്ചു. വാഹനം ഓടിച്ചിരുന്നയാൾ പുക ഉയരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷ സേനയും നാട്ടുകാരും കച്ചവടക്കാരുമെല്ലാം ചേർന്നാണ് തീയണച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നാട്ടുകാർ ആദ്യം തീയണച്ചെങ്കിലും വീണ്ടും കത്തുകയായിരുന്നു. അഗ്നിരക്ഷ സേന എത്തിയാണ് തീ പൂർണമായി അണച്ചത്. കാർ പൂർണമായി കത്തിനശിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6