സൗദി അറേബ്യൻ യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നുവീണു. ജീവനക്കാർ പരിക്കുകളൊന്നുമേൽക്കാതെ രക്ഷപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യയിൽ ‘ടൊർണാഡോ’ ഇനത്തിൽപെട്ട യുദ്ധവിമാനമാണ് പരിശീലനത്തിനിടെ വീണത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.44 ന് ദമ്മാമിലെ ദഹ്‌റാനിൽ കിങ് അബ്ദുൽ അസീസ് എയർ ബേസിൽ പതിവ് പരിശീലനത്തിനിടെയാണ് റോയൽ സൗദി എയർഫോഴ്‌സിെൻറ വിമാനം വീണതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. ലൈഫ് സീറ്റ് ഉപയോഗിച്ച് വിമാന ജീവനക്കാർ രക്ഷപ്പെട്ടു. വിമാനാപകടത്തിെൻറ ഫലമായി ഗ്രൗണ്ട് പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അപകടകാരണങ്ങൾ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും വക്താവ് അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6
Related Posts
Kuwait traffic violations; കുവൈറ്റിൽ ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി; അപകടകരമായി ഓടിച്ച വാഹനങ്ങൾ നശിപ്പിച്ചു
Kuwait electricity restoration; കുവൈറ്റിൽ വൈദ്യുതബന്ധം പുനഃസ്ഥാപിച്ചു; സാങ്കേതിക തകരാർ പരിഹരിച്ച് അധികൃതർ
Kuwait Wage Payment; സ്വകാര്യ മേഖലാ ജീവനക്കാരുടെ ശമ്പള സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത്; പുതിയ ‘വേജ് പ്രൊട്ടക്ഷൻ സിസ്റ്റം’ സെപ്റ്റംബർ അവസാനം മുതൽ