സൗദി അറേബ്യയിലെ അല്‍ഹസയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ രക്ഷപ്പെട്ടു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ വിട്ടതിന് ശേഷം അല്‍ഹസയില്‍ വിദ്യാര്‍ത്ഥിനികളുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൊചുംചൂടും ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടുമാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി. തീ പടരുന്നത് കണ്ട ഉടന്‍ തന്നെ ബസിലെ ഡ്രൈവര്‍ ബസ് നിര്‍ത്തി മുഴുവന്‍ വിദ്യാര്‍ത്ഥിനികളെയും പുറത്തെത്തിച്ചിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6