കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ google website builder 2426 വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) നിർണായക നടപടി സ്വീകരിച്ചത്. ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2,426 വെബ്സൈറ്റുകൾക്കാണ് ഈ വർഷം തുടക്കം മുതൽ നിരോധനം ഏർപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ, നേരത്തെ നിരോധിച്ച അഞ്ച് വെബ്സൈറ്റുകൾ അൺബ്ലോക്ക് ചെയ്യുന്നതിനായി വന്ന ഹർജികളിൽ അതോറിറ്റി അനുകൂല നടപടികൾ സ്വീകരിക്കുകയും ചെയ്തു. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് അനധികൃത ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് സിട്ര അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6