കുവൈത്ത് സിറ്റി: ശൈഖ് ജാബിർ കടൽ പാലത്തിൽ വീണ്ടും ആത്മഹത്യാശ്രമം. കഴിഞ്ഞ ദിവസം പാലത്തിൽനിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചയാളെ അഗ്നിരക്ഷാസേനയും മറൈൻ റസ്ക്യൂ സംഘവും രക്ഷപ്പെടുത്തി. വിവരം ലഭിച്ച ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽമൂലമാണ് ഇയാളെ രക്ഷപ്പെടുത്താൻ സാധിച്ചതെന്ന് അധികൃതർ അറിയിച്ചു. വിദേശികളടക്കം നിരവധി പേരാണ് പാലത്തിൽനിന്ന് ചാടി ആത്മഹത്യചെയ്യാൻ ശ്രമിക്കുന്നത്. കുവൈത്തിൽ ആത്മഹത്യാശ്രമം നടത്തുന്നത് കുറ്റകരമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6