ഇംഗ്ലണ്ടിലെ ഹോസ്പിറ്റലിൽ ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും മറ്റ് ആറ് പേരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും ബ്രിട്ടീഷ് നഴ്‌സിന് ജീവപര്യന്തം തടവ് വിധിച്ചു. 33 കാരിയായ ലൂസി ലെറ്റ്ബിക്കാണ് വടക്കൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ ക്രൗൺ കോർട്ട് ആജീവനാന്ത ജീവപര്യന്തം വിധിച്ചത്. ആശുപത്രിയിൽ തന്റെ പരിചരണത്തിലുള്ള കുഞ്ഞുങ്ങളെ അവരുടെ രക്തത്തിലേക്കും വയറിലേക്കും വായു നൽകിയും പാലിൽ അമിതമായി ഭക്ഷണം നൽകിയും ശാരീരികമായി ആക്രമിച്ചും ഇൻസുലിൻ വിഷം കലർത്തിയും പൈശാചികമായ രീതിയിലാണ് ലെറ്റ്ബി കൊലപ്പെടുത്തിയത്. 2015 നും 2016 നും ഇടയിൽ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ നവജാത ശിശുക്കളുടെ വാർഡിൽ ഇവർ 13 കുഞ്ഞുങ്ങളെ രഹസ്യമായി ആക്രമിച്ചതായി ബ്രിട്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) പ്രസ്താവനയിൽ പറഞ്ഞു. മരണത്തിന് സ്വാഭാവിക കാരണമുണ്ടെന്ന് വിശ്വസിപ്പിച്ച് സഹപ്രവർത്തകരെ കബളിപ്പിച്ച് കുഞ്ഞുങ്ങളെ കൊല്ലുകയായിരുന്നു ലെറ്റ്ബിയുടെ ഉദ്ദേശ്യമെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6