കുവൈത്ത് സിറ്റി: മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളെ പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്തു. മഹ്ബൂലയിലാണ് സംഭവം. ഇയാളുടെ കാറിൽനിന്ന് രണ്ടു കുപ്പി മദ്യവും പൊലീസ് കണ്ടെത്തിയതായി അൽ അൻബ പത്ര റിപ്പോർട്ടു ചെയ്തു. മദ്യം ഒന്ന് പ്രാദേശികമായി നിർമിച്ചതും മറ്റൊന്ന് ഇറക്കുമതി ചെയ്തതുമാണ്. പിടികൂടിയ മദ്യത്തോടൊപ്പം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX