കുവൈത്ത് സിറ്റി: തെക്കൻ കാലിഫോർണിയ, പടിഞ്ഞാറൻ അരിസോണ, നെവാഡ എന്നിവിടങ്ങളിൽ കഴിയുന്ന കുവൈത്ത് പൗരന്മാരോട് ചുഴലിക്കാറ്റിനെ നേരിടുന്നതിൽ മുൻകരുതലുകളെടുക്കാൻ യു.എസിലെ കുവൈത്ത് കോൺസുലേറ്റ് ജനറൽ അഭ്യർഥിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇവിടങ്ങളിൽ ഹിലാരി ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് സൂചന. മുൻകരുതലായി പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ പിൻപറ്റാനും കുവൈത്ത് കോൺസുലേറ്റ് ആവശ്യപ്പെട്ടു. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കോൺസുലേറ്റുമായി ബന്ധപ്പെടണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
