മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി വയോധികൻ മരിച്ചു

ഉംറ നിർവഹിക്കാനായി മകനും പേരമകനുമൊപ്പം സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി വയോധികൻ മക്കയിൽ മരിച്ചു. മലപ്പുറം കിഴിശേരി പുളിയക്കോട് ആക്കപ്പറമ്പ് സ്വദേശി തൊട്ടുംപീടിയേക്കൽ ഉമർ (72) ആണ് മരിച്ചത്. ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ വ്യാഴാഴ്ച ഹറമിന് സമീപത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. ഭാര്യ: റുഖിയ. അസർ നമസ്കാര ശേഷം മസ്ജിദുൽ ഹറാമിൽ ജനാസ നമസ്കാരം നടത്തി മൃതദേഹം മക്കയിൽ ശറായ മഖ്ബറയിൽ ഖബറടക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *