കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രവാസി യാത്രക്കാരൻ പിടിയിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് ഭീഷണി മുഴക്കിയത്. ഈജിപ്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനക്കിടെ ബാഗിൽ എന്താണെന്ന് സുരക്ഷാ ജീവനക്കാർ ചോദിച്ചതിനുപിന്നാലെ ബോംബാണെന്ന് യുവാവ് മറുപടി പറയുകയായിരുന്നു. തുടർന്ന് അധികൃതർ ജാഗ്രത നിർദേശം നൽകുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ബാഗേജിൽനിന്നും സബ്സിഡി റേഷൻ ഭക്ഷണ സാധനങ്ങളും കണ്ടെത്തി. തുടർന്ന് പ്രതിയെ ജലീബ് പൊലീസിന് കൈമാറി. ബോംബ് ഭീഷണി ഉയർന്നതോടെ വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. വ്യാജ ബോംബ് സന്ദേശം നൽകിയ പ്രവാസിയെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX