കുവൈത്ത് സിറ്റി: പാർക്കിംങ് സ്ഥലത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വദേശി യുവാവിനെ court ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് പത്തു വർഷം തടവു ശിക്ഷ. രണ്ടു വർഷം മുമ്പ് ഖാദിസിയ കോ ഓപറേറ്റിവ് സൊസൈറ്റിക്ക് സമീപമാണ് സംഭവം. വാഹനം പാർക്ക് ചെയ്യുന്നതിനിടെ പാർക്കിങ് സ്പോട്ടിൻറെ പേരിൽ വഴക്കുണ്ടാക്കുകയും തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അമിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX