യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനത്തിനുള്ളിൽ വച്ച് പുകവലിച്ച യാത്രക്കാരൻ അറസ്റ്റിൽ flight. രാജസ്ഥാൻ സ്വദേശിയായ കവ്രാജ് തഗത് സിംഗ് എന്ന യാത്രക്കാരനാണ് ഇൻഡിഗോ ദുബായ്-മുംബൈ indigo flight booking international വിമാനത്തിന്റെ ടോയ്ലറ്റിൽ പുകവലിച്ചത്. തുടർന്ന വിമാനം ലാൻഡ് ചെയ്ത ശേഷം വിമാന ജീവനക്കാർ സഹാറ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 336 ഉം എയർക്രാഫ്റ്റ് നിയമങ്ങളിലെ സെക്ഷൻ 25 ഉം എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനാണ് സംഭവം നടന്നതെന്നാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
