കുവൈത്ത് സിറ്റി: കിങ് ഫഹദ് റോഡിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു road. നാലുചക്ര വാഹനവും സിമന്റ് മിക്സർ ട്രക്കുമാണ് കൂട്ടിയിടിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് അപകടമുണ്ടായതായി റിപ്പോർട്ട് ലഭിച്ചതെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടൻ നുവൈസീബ് സെന്ററിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി. അപകടസ്ഥലത്തുതന്നെ രണ്ടു പേരും മരിച്ചിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX