accident എക്‌സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻയന്ത്രം തകർന്നുവീണു; 16 പേ‍ർക്ക് ദാരുണാന്ത്യം, നിരവധിപേ‍ർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിർമാണത്തിനിടെ കൂറ്റൻയന്ത്രം നിർമാണത്തിലിരുന്ന accident പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകർന്നുവീണ് 16 പേർ മരിച്ചു. പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് തകർന്നുവീണത്. താനെ ജില്ലയിലെ ഷഹാപുറിലാണ് അപകടമുണ്ടായത്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നു സംശയമുണ്ട്. ദേശീയ ദുരന്തനിവാര സേനയും അഗ്നിരക്ഷാസേനയും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *