കുവൈറ്റിൽ കഴിഞ്ഞദിവസം കൂട്ട വധശിക്ഷയ്ക്ക് വിധിച്ച ഏഴ് പേരിൽ നിന്ന് ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത് അവസാന നിമിഷം. തമിഴ്നാട് സ്വദേശിയായ അൻബുദാസൻ നടേശനെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്നാണ് വധശിക്ഷയിൽ നിന്നും ഒഴിവാക്കിയത്. വിവിധ കേസുകളിൽ അകപ്പെട്ട 7 പേരെയാണ് വ്യാഴാഴ്ച തൂക്കിലേറ്റാൻ തീരുമാനിച്ചിരുന്നത്. ഇന്ത്യക്കാരനോടൊപ്പം കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ബിദൂനിയുടെയും വധശിക്ഷ നടപ്പാക്കുന്നത് അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇവരൊഴികെ ബാക്കി അഞ്ചു പേരെയാണ് തൂക്കിലേറ്റിയത്. ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ 2015ലാണ് അൻബുദാസൻ അറസ്റ്റിലായത്. ഇതേ തുടർന്ന് കുവൈറ്റ് ക്രിമിനൽ കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊല്ലപ്പെട്ട യുവതിയുടെ അനന്തരാവകാശികൾക്ക് ബ്ലഡ് മണി നൽകി മാപ്പപേക്ഷിക്കുള്ള നീക്കം അൻപദാസിന്റെ ബന്ധുക്കൾ നടത്തിയിരുന്ന വിവരം ഇന്ത്യൻ എംബസിയോ കുവൈറ്റ് അധികൃതരോ അറിഞ്ഞിരുന്നില്ല. വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങളെ പറ്റി കുവൈറ്റ് അധികൃതർ ഇന്ത്യൻ എംബസിക്ക് വിവരം നൽകിയിരുന്നു. ജയിൽ സന്ദർശിച്ച എംബസി ജീവനക്കാരോട് മാപ്പ് അപേക്ഷിക്കുള്ള നീക്കങ്ങളെ പറ്റി അൻബുദാസൻ അറിയിച്ചപ്പോഴാണ് അവസാന നിമിഷം കാര്യങ്ങൾ മാറിമറിഞ്ഞത്. ഇതേ തുടർന്ന് എംബസി ജീവനക്കാർ ഇന്ത്യൻ എംബസി ലേബർ വിഭാഗം മേധാവി അനന്ത സുബ്രഹ്മണ്യ അയ്യരുമായി ബന്ധപ്പെടുകയും, ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ അൻബുദാസിന്റെ നാട്ടിലുള്ള സഹോദരനെ ബന്ധപ്പെടുകയും കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിൽ നിന്നും മാപ്പപേക്ഷിക്കുകയുള്ള നീക്കം സംബന്ധിച്ച രേഖകൾ എത്തിക്കുകയും ആയിരുന്നു. സ്ഥാനപതി ആദർശ് സ്വൈകയും കുവൈറ്റ് ഉന്നത അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യൻ എംബസി യുടെയും കുവൈറ്റ് അധികൃതരുടെയും അടിയന്തരമായ നീക്കങ്ങൾക്കൊടുവിലാണ് അൻബുദാസിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചത്. വധശിക്ഷ നടപ്പിലാക്കുന്നതിൽ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ട ബിദൂനിയും കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആളാണ് ഇയാളുടെ ബന്ധുക്കളും മാപ്പപേക്ഷ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് തൂക്കുകയറിൽ നിന്നും അവസാന നിമിഷം ഒഴിവാക്കിയത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw