കുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി മന്ത്രാലയത്തിന്റെ പ്രോജക്ട് പ്രദേശത്ത് നിന്നും ട്രാൻസ്‌ഫോർമറുകളിൽ നിന്നും ഉപകരണങ്ങളും വൈദ്യുതി കേബിളുകളും മോഷണം പോയ നൂറോളം കേസുകളുടെ ഫയൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പൂർത്തിയാക്കി. ഏഷ്യക്കാരായ അഞ്ച് പ്രവാസികളെയാണ് സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മന്ത്രാലയത്തിന്റെ പദ്ധതികളിൽ നിന്ന് ഉപകരണങ്ങളും ഇലക്ട്രിക് കേബിളുകളും വയറുകളും ഉൾപ്പെടെ മോഷണം പോയ കേസുകൾ വർധിച്ചിരുന്നു. ഇതോടെ ഈ കേസുകൾ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രവാസികളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. ഇവർ മോഷ്ടിച്ച വസ്തുക്കൾ മിനി ബസിൽ അങ്കാര സ്ക്രാപ്പ് യാർഡിൽ വിറ്റതായി കണ്ടെത്തി. ഒരു മോഷണത്തിനിടെ പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ നൂറോളം മോഷണങ്ങൾ ഇവർ നടത്തിയതായും മോഷ്ടിച്ച വസ്തുക്കൾ അങ്കാര സ്‌ക്രാപ്‌യാർഡിൽ വിറ്റതായും സമ്മതിച്ചു. പിടിയിലായവരെ അന്വേഷണം പൂർത്തിയാക്കിയ ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw