പത്തനംതിട്ട∙ കലഞ്ഞൂരിൽ കാണാതായ ആൾ കൊല്ലപ്പെട്ടെന്നു സംശയം. ഒന്നര വർഷം മുൻപു കാണാതായ kerala പാടം സ്വദേശി നൗഷാദ് എന്നയാൾ കൊല്ലപ്പെട്ടതായാണു സംശയം. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പൊലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്.ഇവർ നൽകിയ വിവരം അനുസരിച്ച് നൗഷാദിന്റെ ശരീരം വീണ്ടെടുക്കാനുള്ള പരിശോധന അടൂരിൽ പൊലീസ് നടത്തുന്നു. നൗഷാദിന്റെ ഭാര്യ നൽകുന്ന മൊഴി പരസ്പര വിരുദ്ധമാണെന്നും പൊലീസ് പറയുന്നു.പാടം സ്വദേശി നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.പരുത്തിപ്പാറയിൽ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. അവിടെ കുഴിച്ചിട്ടെന്നാണ് ഭാര്യ മൊഴി നൽകിയത്. എന്നാൽ ഇവർ മൊഴി മാറ്റി പറയുന്നതിനാൽ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. നൗഷാദിനെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞെന്നും ഭാര്യ പറയുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw