വാഷിങ്ടൻ ∙ മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കാൻ എയർലൈൻ അധികൃതർ അനുവദിക്കാത്തതിനെ തുടർന്ന് യാത്രാമധ്യേ വിമാനത്തിൽ മൂത്രമൊഴിച്ച് യുവതി.മണിക്കൂറുകളോളം കാത്തുനിന്ന് ഗത്യന്തരമില്ലാതായതോടെയാണ് താൻ വിമാനത്തിനകത്ത് മൂത്രമൊഴിച്ചതെന്നാണ് യുവതി പറയുന്നത്. യു.എസിലെ സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനം പറന്നുയർന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ബാത്റൂം ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നാണ് ആഫ്രിക്കൻ വംശജയായ യുവതിയുടെ പരാതി.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ‘‘ജൂലൈ 23ന് സ്പിരിറ്റ് എയർലൈൻസിലെ ഒരു യാത്രക്കാരി വിമാനം ടേക്ക് ഓഫ് ചെയ്തപ്പോൾ വിമാനത്തിന്റെ ഫ്ലോറിൽ മൂത്രമൊഴിച്ചു. നിങ്ങളുടെ മൂത്രത്തിനു രൂക്ഷമായ ദുർഗന്ധമുണ്ട്. നന്നായി വെള്ളം കുടിക്കണം എന്ന് വിമാന ജീവനക്കാർ പറഞ്ഞു.’’– എന്ന കുറിപ്പോടെയാണ് വിഡിയോ പുറത്തുവന്നത്. വിഡിയോയിൽ യുവതി വിമാനത്തിൽ തറയിൽ ഇരിക്കുന്നതും ജീവനക്കാരുമായി തർക്കിക്കുന്നതും കാണാം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw