കുവൈറ്റിലെ ഫ്ലാറ്റിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ 8 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ജലീബ് അൽ ഷുയൂഖ് ഏരിയയിലെ ഫ്ലാറ്റിൽ ഫർവാനിയ ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ മേൽനോട്ടത്തിൽ പബ്ലിക് സെക്യൂരിറ്റി സെക്ടർ നടത്തിയ പരിശോധനയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എട്ടു പ്രവാസികളെ പിടികൂടി. പൊതു ധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, ഇത്തരം പ്രവർത്തനങ്ങൾക്ക് പണം സ്വീകരിക്കുകയും ചെയ്തുവെന്നാണ് പിടിക്കപ്പെട്ടവരിൽ ആരോപിക്കുന്ന കുറ്റം. കുറ്റവാളികൾക്ക് എതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Related Posts

Leave a Reply

Your email address will not be published. Required fields are marked *