നാട്ടിലേക്ക് പോകാ൯ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണു: ഗൾഫിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യ൦

ബുറൈദ: ആരോഗ്യപ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേപോകുന്നതിനിടെ ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മലയാളി ആശുപത്രിയിലെത്തി
വൈകാതെ മരിച്ചു. ഇടുക്കി തൊടുപുഴ മലങ്കര ഇടവെട്ടി ചോലശ്ശേരിൽ ഹൗസിൽ അബ്ദുൽ അസീസാണ് (47) ശനിയാഴ്ച രാത്രി എട്ടിന് ബുറൈദ കിങ് ഫഹദ് ആശുപത്രിയിമരിച്ചത്. ബുറൈദ ഫൈസിയയിലെ ഗ്രോസറിയിൽ ജോലി ചെയ്തിരുന്ന അബ്ദുൽ അസീസിന് കഴിഞ്ഞ ദിവസം സ്വകാര്യ ക്ലിനിക്കിലെ പ്രാഥമിക പരിശോധനയിൽ വൃക്ക തകരാർ
കണ്ടെത്തുകയും വിദഗ്ധ പരിശോധനക്കായി നാട്ടിലേക്ക് പോകാൻ ഡോക്ടർമാർ ഉപദേശിചെയ്തിരുന്നു. ഇതേത്തുടർന്ന് സുഹൃത്തുക്കളും തൊഴിലുടമയായ സ്വദേശിയും ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാൻ ഖസീം വിമാനത്താവളത്തിലേക്ക്
കൊണ്ടുപോകുന്ന വഴിക്കാണ് ശരീരം കുഴയുകയും ആശുപത്രിയിലെത്തിക്കുകയും
ചെയ്തത്. പരിശോധനക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചുവന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version