ദാരുണാന്ത്യം; കാർ കത്തി കാറിലിരുന്നയാൾ വെന്തുമരിച്ചു

ആലപ്പുഴ തായങ്കരിയിൽ കാർ കത്തി സീറ്റിലിരുന്ന ആൾ വെന്തുമരിച്ചു. എടത്വ സ്വദേശിയുടെ കാറാണ് കത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാറും മൃതദേഹവും പൂർണമായും കത്തിയ നിലയിലാണ്. എടത്വ പഞ്ചായത്തിൽ തായങ്കരി ജെട്ടി റോഡിലാണ് സംഭവം. കാറിന്റെ സീറ്റിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളുള്ളത്.ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ കാർ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. നായ്‌ക്കൾ നിർത്താതെ കുരയ്ക്കുന്നതു കണ്ടാണ് ഇയാൾ പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലു മണിയോടെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും മൃതദേഹവും പൂർണമായും കത്തിയിരുന്നു. തായങ്കര ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാർ കത്തിയത്. ഇവിടെ കാറുകൾ പാർക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Related Posts

Leave a Reply

Your email address will not be published. Required fields are marked *