കുവൈറ്റിൽ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ അന്വേഷണത്തിൽ ഫർവാനിയ ഈസ്റ്റിലും ബ്‌നീദ് അൽഖറിലും താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യക്കാരായ 39 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫർവാനിയ ഗവർണറേറ്റിൽ ഭിക്ഷ യാചിച്ചതിന് 3 പേരെ പിടികൂടിയതായും സുരക്ഷാ വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അറസ്റ്റിലായ എല്ലാവരെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw