റിയാദ്: പ്രവാസി മലയാളിയെ ദമ്മാമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് തച്ചംപൊയിൽ expat വാടിക്കൽ അബ്ദുൽ റഷീദ് (41) ആണ് മരിച്ചത്. മൂന്നുദിവസമായി ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരമില്ലാതിരുന്നു. തുടർന്ന് ഭാര്യ സ്പോൺസറെ വിളിക്കുകയും അദ്ദേഹം മുറി തുറന്നുനോക്കിയപ്പോൾ മരിച്ചു കിടക്കുന്നതായി കാണുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 12 ദിവസം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ ഇദ്ദേഹം ദമ്മാമിലെത്തിയത്. മൃതദേഹം ദമ്മാമിൽ സംസ്കരിക്കുന്നതി വേണ്ടിയുള്ള നടപടിക്രമങ്ങൾ തുടരുകയാണ്. ഭാര്യ: സഈദ, മക്കൾ: ഹാദിൽ മുബാറക് (ദുബൈ മദീന സൂപർമാർക്കറ്റ്), ഷാമിൽ മുബാറക്, സിയാജബിൻ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw