സൗദി അൽ അഹ്സയിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ചവരിൽ മലയാളിയും. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന പൂന്തുറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാൻ ആണ് മരിച്ചത്. ഭാര്യ: നജീമാ ബീവി. മക്കൾ: മുഹമ്മദ് അജ്മൽ, അൽസൽന, അഫ്സൽ. അല്‍ അഹ്സ ഹുഫൂഫിലെ ഇന്‍ഡസ്ട്രീയല്‍ മേഖലയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ അജ്മൽ ഷാജഹാൻ ഉൾപ്പെടെ 10 പേരാണ് വെന്തു മരിച്ചത്. ഇന്നലെ (വെള്ളി) വൈകിട്ടോടെയാണ് സംഭവം. ബാക്കിയുള്ള ഒൻപത് പേരും ബംഗ്ലാദേശ് സ്വദേശികൾ ആണെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. വര്‍ക് ഷോപ്പിന് മുകളില്‍ താമസിച്ചിരുന്നവരാണ് മരിച്ചവരെല്ലാം. വർക് ഷോപ്പ് ജീവനക്കാരായ ഇവർ വെള്ളിയാഴ്ച അവധിയായതിനാല്‍ പുലര്‍ച്ച വരെ ജോലി ചെയ്തിരുന്നു. തുടർന്ന് ഉറങ്ങുമ്പോഴാണ് തീ പടർന്നത്. വര്‍ക് ഷോപ്പിൽ നിന്ന് പരിസരത്തേയ്ക്കും തീ പടർന്നു. വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പത്തോളം അഗ്നിശമനാ വിഭാഗമെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് മുകളിലെ താമസ കേന്ദ്രങ്ങളിൽ നിന്ന് മൃതദേഹങ്ങൾ മാറ്റുകയായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw