കുവൈറ്റിൽ അഹമ്മദി സുരക്ഷാ പട്രോളിംഗ് ഉദ്യോഗസ്ഥർ ഒരു ഈജിപ്ഷ്യൻ പ്രവാസിയെ 14 കുപ്പി ഇറക്കുമതി ചെയ്ത മദ്യവുമായി കസ്റ്റഡിയിലെടുത്തു. അൽ-വഫ്ര ഫാമിന് സമീപമുള്ള ഉമ്മുൽ-ഹൈമാനിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെയാണ് സംശയകരമായി ഇയാളെ പിടികൂടിയത്. കാറിന്റെ മുൻ സീറ്റിന് സമീപത്ത് നിന്ന് മദ്യക്കുപ്പികൾ പോലീസ് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കള്ളക്കടത്തിനെയും പ്രതിയെയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ്‌സ് ആൻഡ് ആൽക്കഹോൾ കൺട്രോൾ (ജിഡിഡിഎസി) ലേക്ക് റഫർ ചെയ്തിട്ടുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw