കൊടും ക്രൂരത; കമിതാക്കളെ വെടിവച്ചു കൊന്ന് പെൺകുട്ടിയുടെ കുടുംബം; മൃതദേഹം കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി

ഭോപ്പാൽ: 18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തിൽ താഴ്ത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാലുപുര സ്വദേശികളായ രാധശ്യാം തോമർ (21), ശിവാനി തോമർ എന്നിവരാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. രാധേശ്യാമുമായുള്ള ശിവാനിയുടെ പ്രണയത്തെ എതിർത്തിരുന്ന വീട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. ശിവാനിയുടെയും കുടുംബത്തിന്റെയും അയൽ ഗ്രാമമായ ബാലുപുര സ്വദേശിയാണ് രാധേശ്യാം. രാധേശ്യാമിനെയും ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെയും കാണാനില്ലെന്നു വ്യക്തമാക്കി പിതാവ് നൽകിയ പരാതിയാണ് കൊലപാതകം വെളിച്ചത്തു കൊണ്ടുവന്നത്. ഇരുവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്നും രാധേശ്യാമിന്റെ പിതാവ് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒളിച്ചോടിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, ഇവരെ കണ്ടതായി ഒരാൾ പോലും മൊഴി നൽകാതെ വന്നതോടെയാണ് പൊലീസിനു സംശയം തോന്നിയത്. മണിക്കൂറുകൾ നീണ്ട ചോദ്യ ചെയ്യലിന് ഒടുവിൽ മകളേയും കാുകനേയും കൊലപ്പെടുത്തിയെന്ന് ശിവാനിയുടെ പിതാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. ജൂൺ മൂന്നിന് ഇരുവരേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ വലിയ കല്ലുകൾ കെട്ടി മുതലകളുള്ള ചമ്പൽ നദിയിൽ എറിയുകയായിരുന്നുവെന്നാണ് ശിവാനിയുടെ പിതാവ് വിശദമാക്കുന്നത്. ചംബൽ നദിയിൽ 2000ൽ അധികം മുതലകളുണ്ടെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. മകളുടേയും കാമുകൻറേയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം വീട്ടുകാർ പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മധ്യപ്രദേശ് പൊലീസുള്ളത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

https://www.kuwaitvarthakal.com/2023/06/02/www-google-search-web-best-income-expense-tracker-application/

Related Posts

Leave a Reply

Your email address will not be published. Required fields are marked *