ലണ്ടൻ: മലയാളി യുവാവ് ലണ്ടനിൽ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് മരിച്ചത് expat. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ആണ് സംഭവം നടന്നത്. ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റാണ് അരവിന്ദ് മരിച്ചതെന്നാണ് വിവരം.വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. പുലർച്ചെ 1.36ന് ഒരാൾക്ക് കുത്തേറ്റെന്നും അടിയന്തിര സഹായം വേണമെന്നും ആവശ്യപ്പെട്ട് പൊലീസിന് ഫോൺ കോൾ ലഭിച്ചു.പൊലീസും പരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി മെഡിക്കൽ സഹായം എത്തിച്ചെങ്കിലും അപ്പോഴേക്കും അരവിന്ദ് മരിച്ചിരുന്നു. ഒപ്പം താമസിച്ചിരുന്ന 20 വയസുകാരനായ മലയാളി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കൂടെ താമസിച്ചിരുന്ന മറ്റ് രണ്ട് പേരെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെക്കാമിലെ കോൾമാൻ വേ ജംഗ്ഷന് സമീപം സൗതാംപ്റ്റൺ വേയിലെ ഒരു അപ്പാർട്ട്മെന്റിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. പത്ത് വർഷത്തോളമായി യുകെയിലുള്ള അരവിന്ദ് മലയാളികളായ ഏതാനും യുവാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. അരവിന്ദിന് കുത്തേറ്റതിന് പിന്നാലെ മറ്റ് രണ്ട് യുവാക്കൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി സമീപത്തെ ഒരു കടയിൽ അഭയം തേടുകയായിരുന്നു. പിന്നീട് ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw