കുവൈത്തിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെയും ജീവനക്കാരുടെയും വിരലടയാളം വ്യാജമായി biometric fingerprint നിർമിച്ചതിന് മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തു. ഈ പ്രവാസികൾ ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നുവെന്നും ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് വേണ്ടി വിരലടയാളം പതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.ഈ സെക്യൂരിറ്റി ഗാർഡുകൾ അവരുടെ വിരലടയാളം രേഖപ്പെടുത്തുന്നതിന് ആ ജീവനക്കാരിൽ നിന്ന് പ്രതിമാസം 10 ദിനാർ ഈടാക്കുന്നതായി റിപ്പോർട്ട് പറയുന്നു. പ്രതികളിൽ നിന്ന് ജീവനക്കാരുടെ 40 സിലിക്കൺ വിരലടയാളങ്ങൾ അധികൃതർ കണ്ടെടുത്തു. സിലിക്കൺ വിരലടയാളം പിടിച്ചെടുത്ത ഓരോ ജീവനക്കാരനെയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നുണ്ടെന്നും സംശയിക്കുന്ന എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും ഉറവിടം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw