കുവൈത്ത് സിറ്റി: വേനൽ കടുക്കുകയും താപനിലയിൽ വലിയ ഉയർച്ച ഉണ്ടാകുകയും ചെയ്തതോടെ രാജ്യത്ത് തീപിടിത്ത fire force കേസുകൾ കൂടി. തിങ്കളാഴ്ച ഖുവൈസത്ത് ഏരിയയിലെ മരം വെയർഹൗസിൽ തീപിടിച്ചു. അഞ്ച് അഗ്നിരക്ഷാ സംഘങ്ങൾ ഏറെ ശ്രമങ്ങൾക്കുശേഷമാണ് തീയണച്ചത്. ഞായറാഴ്ച സബാഹിയയിൽ കൂട്ടിയിട്ട മരത്തിന് തീ പിടിച്ചിരുന്നു. മൻഖാഫ്, ഫഹാഹീൽ കേന്ദ്രങ്ങളിൽ കേന്ദ്രങ്ങളിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. തീപിടിത്ത സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാസേന ജാഗ്രത പുലർത്തുന്നുണ്ട്. ജനങ്ങളോട് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാനും അപകടം ഉണ്ടായാൽ ഉടൻ വിവരം അറിയിക്കാനും ജനറൽ അഗ്നിരക്ഷാസേന അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw