ലക്നൗ∙ ആദ്യ രാത്രിയിൽ നവദമ്പതികൾ മരിച്ചനിലയിൽ. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരേ സമയത്ത് ഇരുവർക്കും ഹൃദയാഘാതമുണ്ടായെന്ന റിപ്പോർട്ടാണ് ഇക്കാര്യത്തിൽ ദുരൂഹത കൂട്ടുന്നത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു രാവിലെയാണ് ലക്നൗവിലെ വീട്ടിലെ മുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രതാപ് യാദവ് (24), പുഷ്പ (22) എന്നിവരാണ് മരിച്ചത്. വിവാഹം നടന്ന ദിവസം രാത്രി മുറിയിലേക്കു കയറിയ ഇരുവരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഒരേ ചിതയിലാണ് ഇരുവരുടെയും സംസ്കാരം നടത്തിയത്.ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ മുറിയിൽ വായുസഞ്ചാരം കുറവായിരുന്നെന്നും ഉറങ്ങുമ്പോൾ ശ്വാസം മുട്ടിയതിന്റെ ഫലമാകാം ഹൃദയാഘാതമെന്നും നിഗമനമുണ്ട്. അതേസമയം, മുറിയിൽ ആരെങ്കിലും അതിക്രമിച്ചു പ്രവേശിച്ചതിന്റെ സൂചനകളോ ദമ്പതികളുടെ ശരീരത്തിൽ മുറിവേറ്റ പാടുകളോ ഇല്ലെന്നാണ് വിവരം. മരണത്തിന് മുൻപുള്ള ദിവസം ദമ്പതികൾ ചെയ്ത ഓരോ കാര്യങ്ങളുടെയും സമയരേഖ തയാറാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw