റിയാദ്: സൗദിയിൽ ആവി കൊള്ളിക്കുന്നതിനിടെ തീ പൊളളലേറ്റ് പ്രവാസി മലയാളി മരിച്ചു expat. തൃശൂർ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സൗദി അറേബ്യയിലെ ബത്ഹയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളിൽ കെറ്റിലിൽ വെള്ളം ചൂടാക്കി തലയിൽ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു. രാത്രി സമയമായതിനാൽ റൂമിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നതിനാൽ പൊള്ളലേറ്റ കാര്യം അറിഞ്ഞില്ല.ശരീരമാസകലം പൊള്ളലേറ്റതാണ് മരണത്തിന് കാരണമായത്. പിതാവ് – ഇസ്മായിൽ, മാതാവ് – സൈനബ. ഗനിയയാണ് ഭാര്യ. റിസ്‌വാന ഫാത്തിമ, മുഹമ്മദ് ഫർഹാൻ, മുഹമ്മദ് റൈഹാൻ എന്നിവർ മക്കളാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw