കുവൈത്ത് സിറ്റി: കുവൈത്തിലെ അറേബ്യൻ ഗൾഫ് റോഡ് അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേർ ആശുപത്രി വിട്ടു. gulf road ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. നിസ്സാര പരിക്കേറ്റ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവർക്കും പ്രഥമശുശ്രൂഷ നൽകിയെന്നും മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. അതേസമയം, ഒരാൾ ഐ.സിയുവിലും മറ്റൊരാൾ ഗൈനക്കോളജിക്കൽ സർജറി വാർഡിലും ഇപ്പോഴും ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അറേബ്യൻ ഗൾഫ്റോഡിൽ സൈക്കിൾ സവാരിക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw