കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് രണ്ട് മാസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി kuwait police. ദുരൂഹ സാഹചര്യത്തിൽ കാണാതായ സ്വദേശി യുവാവായ മുബാറക് അൽ-റഷീദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ബർ അൽ സാൽമി പ്രദേശത്ത് ഒരു കണ്ടയിനറിൽ നിന്നാണ് മൃതദേഹവശിഷ്ടങ്ങൾ കിട്ടിയത്. ഫോറൻസിക് പരിശോധനയിലൂടെയാണ് ഈ മൃതദേഹം ഇത് മുബാറക് അൽ റഷീദിയുടെതാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹം കൊലചെയ്യപ്പെട്ടതാണെന്നാണ് റിപ്പോർട്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഒരു ഈജിപ്ഷ്യൻ പൗരനെ ഈജിപ്തിൽ അറസ്റ്റ് ചെയ്തതായുമാണ് വിവരം.മുബാറക് അൽ റഷീദിയെ കഴിഞ്ഞ മാർച്ച് 13 നാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. ഇത് സംബന്ധിച്ച് ഇദ്ദേഹത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ മാസം 15 ന് കബ്ദ് പ്രദേശത്ത് വമ്പിച്ച ജന പങ്കാളിത്തത്തോടെ ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി വിപുലമായ തെരച്ചിൽ നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിൽ പെട്ട അറുപതോളം വാഹനങ്ങൾക്ക് പുറമെ തെരച്ചലിനായി ഹെലികോപ്റ്ററുകളും ഉപയോഗിച്ചിരുന്നു. നിരവധി പോലീസ് നായകളും തെരച്ചിലിൽ പങ്കെടുത്തിരുന്നുവെങ്കിലും നിർണ്ണായകംമായ യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല. ഇതിനിടയിലാണ് മൃതദേഹവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw