customsകുവൈത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്ത 40,099 കാർട്ടൺ സിഗരറ്റുകൾ ലേലം ചെയ്യുന്നു customs. കവൈത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് പുറത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചവരിൽ നിന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ പിടിച്ചെടുത്ത സിഗരറ്റുകളാണ് ലേലത്തിന് വെച്ചിട്ടുള്ളതിൽ ഭൂരിഭാ​ഗവും. സിഗിരറ്റുകൾക്ക് പുറമെ സുലൈബിയയിലെ ബൈത്ത് അൽ മാലിൽ വിവിധ സാധനങ്ങൾ അടങ്ങിയ 202 പാഴ്‍സലുകളും കസ്റ്റംസ് ലേലം ചെയ്യും. എന്നാൽ സാധനങ്ങൾക്ക് പ്രതീക്ഷിക്കുന്ന വില ലഭിക്കാത്ത സാഹചര്യത്തിലോ അല്ലെങ്കിൽ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് കരുതുന്ന മറ്റ് എന്തെങ്കിലും കാരണത്താലോ വിൽപ്പന നിർത്താനും മാറ്റിവയ്ക്കാനും മറ്റൊരു തീയതിയിലും സമയത്തും നടത്താനും തങ്ങൾക്ക് അവകാശമുണ്ടെന്നും കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version