കുവൈത്ത് സിറ്റി: കുവൈത്തിൽ തർക്കത്തിനിടെ സ്വന്തം അച്ഛനെ വെടിവെച്ചു കൊന്ന ശേഷം രക്ഷപ്പെട്ട യുവാവിനായി kuwait police തെരച്ചിൽ തുടങ്ങി. കഴിഞ്ഞ ദിവസം അൽ ഫിർദൗസിലാണ് കൊലപാതകം നടന്നത്. അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകം നടന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ ക്രിമിനൽ അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കൊലപാതകം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തി. സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണ്. ഇയാൾ രാജ്യം വിട്ടുപോകുന്നത് തടയാൻ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ വിമാനത്താവളങ്ങൾക്കും കര അതിർത്തി പോസ്റ്റുകൾക്കും തുറമുഖങ്ങൾക്കും ചെക്ക് പോസ്റ്റുകൾക്കും നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5