വ്യാജ വാർത്തകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കുവൈത്ത് fake news ആഭ്യന്തര മന്ത്രാലയം .
2023ലെ രാജ്യത്തെ സ്ഥാനാർത്ഥികളുടെ പേരുകളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇത്തരത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോയ്ക്കൊപ്പം പുറത്ത് വന്ന പട്ടിക വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരത്തിലുള്ള വാർത്തകൾ നൽകുമ്പോൾ അതിന്റെ കൃത്യത
അന്വേഷിക്കണമെന്നും നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു. ജൂൺ 6 ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുരക്ഷയും സമഗ്രതയും തകർക്കുന്ന നടപടികൾ കൈക്കൊള്ളുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5