കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ പദ്ധതികളുടെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ kuwait police. 30 കേസുകളാണ് രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുവൈത്ത് പൗരനാണ് പിടിയിലായത്. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇയാൾ സാങ്കൽപ്പിക പദ്ധതികളിലൂടെ ഇരകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിമാസം അയ്യായിരം മുതൽ പതിനായിരം ദിനാർ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ഇരകളെ പറ്റിച്ചിരുന്നത്. ഇരകളെ വിശ്വാസത്തിലെടുക്കുന്നതിനായി ആദ്യ ഗഡു നൽകിയ ശേഷം മുങ്ങുകയാണ് പതിവെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5