കുവൈറ്റ് സിറ്റി: ഇറാഖ്, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ അജ്ഞാതമായ ഭക്ഷ്യവസ്തുക്കളോ grocery list വീട്ടിലുണ്ടാക്കിയ ഉൽപ്പന്നങ്ങളോ രാജ്യത്തേക്ക് കൊണ്ടുവരുന്നത് വിലക്കുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കസ്റ്റംസ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ സമി മുഹമ്മദ് അൽ-കന്ദരി ആണ് ഇത് സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ചത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള കോമൺ ഡിസീസ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശങ്ങൾ വന്നത്. ചില രോഗങ്ങൾ നിരീക്ഷിക്കപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് വ്യക്തിഗത ഭക്ഷ്യവസ്തുക്കൾ നിരോധിക്കാൻ ശുപാർശ ചെയ്യുന്നതായും അജ്ഞാതമായതോ വീട്ടിൽ നിർമ്മിച്ചതോ ആയ ഏതെങ്കിലും ഭക്ഷ്യവസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയണമെന്നുമാണ് നിർദേശം. രാജ്യത്തേക്ക് വരുന്നവർക്കൊപ്പമുള്ള ഉൽപ്പന്നങ്ങളും ഭക്ഷ്യ ഉൽപന്നങ്ങളും ഭക്ഷ്യ ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ പായ്ക്ക് ചെയ്തിട്ടുണ്ടെങ്കിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5