കുവൈത്ത് സിറ്റി: ഫിലിപ്പീൻസിൽ നിന്ന് എത്തുന്ന തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തി residence permit കുവൈത്ത്. ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികൾക്ക് വിസ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ വിസയിൽ എത്തുന്നവർക്ക് വിലക്കും ഏർപ്പെടുത്തിയത്. എന്നാൽ നിലവിൽ കുവൈത്തിൽ സാധുവായ താമസം രേഖയുള്ളവരെ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എല്ലാ വിമാന കമ്പനികൾക്കും പുതിയ തീരുമാനവുമായി ബന്ധപ്പെട്ട നിർദേശം നൽകിയിട്ടുണ്ട്. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര , പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5