alcohol കുവൈത്തിൽ വൻതോതിൽ മദ്യ നിർമാണം; നാല് സ്ത്രീകൾ ഉൾപ്പെടെ പത്ത് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യ നിർമാണം നടത്തിയിരുന്ന പത്ത് പ്രവാസികൾ അറസ്റ്റിൽ. alcohol മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൻ ശേഖരവും നിർമാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള മദ്യം വലിയ ബാരലുകളിൽ ശേഖരിച്ചിരുന്നതും ഇവിടെ നിന്ന് പരിശോധക സംഘം പിടിച്ചെടുത്തു. കുവൈത്ത് ജനറൽ അഡ്‍മിനിസ്‍ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‍സ് ഇൻവെസ്റ്റിഗേഷൻസിന് കീഴിലുള്ള സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ജഹ്റയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version