കുവൈത്ത് സിറ്റി: പതിനേഴാം ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു തുടങ്ങി parliament. രാവിലെ 7.30 മുതൽ ഉച്ച 1.30വരെ ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്താണ് നോമിനേഷൻ സ്വീകരിക്കുക. സ്ഥാനാർഥികൾക്ക് വാരാന്ത്യ അവധി ദിനങ്ങളിലും പത്രിക സമർപ്പിക്കാം. മേയ് 14വരെ പത്രിക സമർപ്പിക്കാം. ജൂൺ ആറിനാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ഏഴുനാൾ മുമ്പുവരെ പത്രിക പിൻവലിക്കാൻ സ്ഥാനാർഥികൾക്ക് അവകാശമുണ്ട്. അഞ്ച് പാർലമെന്റ് മണ്ഡലങ്ങളിലെ 118 സ്കൂളുകളിലായാണ് വോട്ടെടുപ്പ് നടക്കുക. സഥാനാർഥികൾ പെർമിറ്റ് ഫീസായി 200 ദിനാറും ഇൻഷുറൻസ് തുകയായി 500 ദിനാറും മുനിസിപ്പാലിറ്റിയിൽ അടക്കണം. സ്ഥാനാർഥികൾ മത്സരിക്കാൻ ആഗ്രഹിക്കുന്ന നിയോജക മണ്ഡലത്തിന്റെ ആസ്ഥാനത്തുള്ള പൊലീസ് സ്റ്റേഷനിലും അപേക്ഷ സമർപ്പിക്കണം. ഇല്ലെങ്കിൽ സ്ഥാനാർഥിത്വം അസാധുവായി കണക്കാക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഒരു സ്ത്രീ ഉൾപ്പെടെ വെള്ളിയാഴ്ച 30 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ആദ്യ മണ്ഡലത്തിൽ മൂന്നു സ്ഥാനാർഥികൾ, രണ്ടാമത്തേതിൽ എട്ട്, മൂന്നാം മണ്ഡലത്തിൽനിന്ന് അഞ്ചു സ്ഥാനാർഥികൾ, നാലാമത്തെ മണ്ഡലത്തിൽ ഏഴ് എന്നിങ്ങനെയും ഏഴ് അപേക്ഷകൾ അഞ്ചാം മണ്ഡലത്തിൽനിന്നും ലഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സഥാനാർഥികൾ രംഗത്തെത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5