കൊച്ചി; നെടുമ്പാശേരിയിൽ വൻ സ്വർണ വേട്ട. രണ്ടു യാത്രക്കാരിൽ നിന്നായി 1.40 കോടി രൂപയുടെ gold smuggling സ്വർണം കസ്റ്റംസ് പിടികൂടി. ജീൻസിനുള്ളിൽ അറയുണ്ടാക്കി അതിലൊളിപ്പിച്ചും ശരീരത്തിലൊളിപ്പിച്ചും കടത്തിക്കൊണ്ടുവന്ന സ്വർണമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. മലേഷ്യയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷമീർ, ദുബായിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷെരീഫ് എന്നിവരിൽ നിന്നായാണ് മൊത്തം മൂന്നുകിലോ സ്വർണം പിടിച്ചത്. ഇതിൽ മലേഷ്യയിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് ഷമീറിൽനിന്ന് 1784 ഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. 84 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണിത്. മിശ്രിതമാക്കിയ സ്വർണം നാലു കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ബാക്കി സ്വർണം പേസ്റ്റ് രൂപത്തിൽ ജീൻസിനുള്ളിലും ഒളിപ്പിച്ചു. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് 584 ഗ്രാം സ്വർണം അതിനകത്ത് ഒളിപ്പിച്ച ശേഷം തിരിച്ചറിയാത്ത വിധം തുന്നി ചേർത്തിരിക്കുകയായിരുന്നു. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഷെരീഫിന്റെ കൈവശം 1.254 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. ഇയാളും സ്വർണ മിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5