കുവൈത്ത് സിറ്റി: അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങൾ ടെലിഫോൺ നമ്പറുകൾ ആൾമാറാട്ടം നടത്തി ഉപയോഗിക്കുന്നതായി online phone call റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അജ്ഞാത ഫോൺ വിളികൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ. ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി വിദഗ്ധനായ എൻജിനീയർ ക്യുസൈ അൽ ഷാത്തിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഉപയോക്താക്കൾക്ക് സംശയം തോന്നുന്ന നമ്പറുകളിൽ നിന്ന് വരുന്ന ഫോൺ കോളുകളോട് പ്രതികരിക്കാനോ തിരിച്ചുവിളിക്കാനോ ശ്രമിക്കരുതെന്നാണ് മുന്നറിയിപ്പ്. ക്ഷണ കോളുകൾ’ എന്ന് വിളിക്കാവുന്ന ചെറു കാളുകളോ, മിസ്ഡ് കാളുകളോ ആൾമാറാട്ട നമ്പറിൽനിന്ന് അയക്കും. തിരികെ വിളിക്കുമ്പോൾ, യഥാർഥ നമ്പർ ഉപയോഗിച്ച് പ്രതികരിക്കും. ഇത്തരത്തിൽ രണ്ടു കക്ഷികളെയും സംഘങ്ങളുടെ ഇരകളാക്കും. പരിചിതമല്ലാത്ത വിദേശ നമ്പറിൽനിന്നും മിസ്ഡ് കാൾ അടിക്കുകയും തിരിച്ചുവിളിച്ചാൽ വൻ തുക നഷ്ടമാകുകയും ചെയ്യുന്ന തട്ടിപ്പ് നേരത്തേ പലയിടത്തും സജീവമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഉത്തരം ലഭിക്കാത്ത കാളുകളും, യഥാർഥ നമ്പറിന്റെ ഉടമ വിളിച്ചിട്ടില്ലെന്നും തെളിഞ്ഞാൽ തട്ടിപ്പ് സംഘങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോൺ നമ്പർ ആപ്പുകൾ, ഫോണുകൾ ഹാക്ക് ചെയ്യൽ എന്നിവ വഴി കോൺടാക്റ്റ് ലിസ്റ്റുകൾ ഉൾപ്പെടെ നേടാൻ വിവിധ രീതികളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5