കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ബാസിയയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അജ്ഞാതന്റെ malayali ആക്രമണം തുടർക്കഥയാകുന്നു. ഒരു ഡെലിവറി കമ്പനിയുടെ യൂണിഫോം ധരിച്ചയാളാണ് ആക്രമണത്തിന് പിന്നിൽ. സ്ത്രീകളും കുട്ടികളുമായ ഇരകളെ ആദ്യം കണ്ടു വെച്ച ശേഷം ഇവർക്കൊപ്പം കെട്ടിടത്തിൽ കൂടെ കയറി ദേഹോപദ്രഹം ചെയ്യുന്നതാണ് ഇയാളുടെ രീതി. മലയാളികൾ തിങ്ങി താമസിക്കുന്ന അബ്ബാസിയ കേന്ദ്രീകരിച്ചാണ് ഇയാൾ ആക്രമണം നടത്തുന്നത്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ഏറ്റവും അവസാനമായി കഴിഞ്ഞ ചൊവ്വാഴ്ച ജിലീബ് ബ്ലോക്ക് 4 ലെ ഒരു കെട്ടിടത്തിൽ താമസിക്കുന്ന സ്ത്രീയാണ് ഇയാളുടെ ആക്രമണത്തിന് ഇരയായത്. ഇതേ രീതിയിൽ രണ്ട് മാസം മുമ്പ് അബാസിയയിലെ ചിത്ര സ്റ്റുഡിയോയുടെ തൊട്ടടുത്ത കെട്ടിടത്തിലും ഇയാൾ കുട്ടികൾക്ക് നേരെ അക്രമം നടത്തിയതായും റിപ്പോർട്ട് ഉണ്ട്. കൂടാതെ അടുത്തിടെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിൽ വച്ച് ഇയാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായും പരാതിയുണ്ട്. അബ്ബാസിയ സീസേഴ്സ് ബേക്കറിയുടെ എതിർവശത്തുള്ള സ്വദേശി വില്ലയിൽ താമസിക്കുന്ന മലയാളി കുടുംബത്തിനു നേരെയും ഇയാളുടെ ആക്രമണം ഉണ്ടായതായാണ് വിവരം. ഡെലിവറി കമ്പനിയുടെ യൂണിഫോം ധരിച്ച് എത്തുന്നതിനാൽ പിന്തുടരുമ്പോൾ ആളുകൾ സംശയിക്കില്ലെന്ന തന്ത്രമാണ് ഇയാൾ ഉപയോഗിക്കുന്നത്. പ്രദേശത്തെ വിവിധ കെട്ടിടങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അറബ് വംശജനാണെന്നാണ് നിഗമനം. നിലവിൽ ഇയാളുടെ ആക്രമണം പതിവായ സാഹചര്യത്തിൽ അബ്ബാസിയായിലെ വിവിധ മലയാളി കൂട്ടായ്മകൾ പ്രതിയെ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5