കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിൽ വൻ സ്വർണ വേട്ട. കോടികൾ വില മതിക്കുന്ന സ്വർണമാണ് gold smugglling ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 1 കോടിയിലേറെ വില വരുന്ന സ്വർണമാണ് പിടികൂടിയത്. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും നാട്ടിലെത്തിയ പാലക്കാട്, തൃശൂർ സ്വദേശികളാണ് പിടിയിലായത്. മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. കരിപ്പൂരിൽ നിന്നും ഒന്നര കോടിയോളം രൂപ വില മതിക്കുന്ന സ്വർണം പിടികൂടിയിട്ടുണ്ട്. രണ്ടു വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്നാസ് പട്ടർകുളം സ്വദേശിയായ യാസിം എന്നിവരാണ് പിടിയിലായത്. സ്വർണം ക്യാപ്സൂൾ രൂപത്തിലൊളിപ്പിച്ചാണ് കടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5