ടോയ്‌ലെറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഓസ്ട്രിയൻ വിമാനം തിരിച്ചിറക്കി. വിയന്നയിൽ നിന്നും flight ന്യൂയോർക്കിലേക്കുള്ള വിമാനമാണ് തിരിച്ച് ഇറക്കേണ്ടി വന്നത്. വിമാനത്തിനുള്ളിലെ എട്ട് ടോയ്‌ലറ്റുകളിൽ അഞ്ചെണ്ണത്തിലും തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. യാത്ര പുറപ്പെട്ട് രണ്ടുമണിക്കൂറിന് ശേഷമാണ് വിമാനത്തിൽ തകരാർ കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ബോയിംഗ് 777 വിമാനമാണ് യാത്ര നിർത്തിവെച്ചത്. ഏകദേശം 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 35,000 അടി ഉയരത്തിൽ നിന്നാണ് വിമാനം തിരിച്ചിറക്കിയത്. ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് യാത്ര നിർത്തിവെയ്ക്കാൻ എയർലൈൻ ജീവനക്കാർ തീരുമാനിച്ചതെന്ന് എയർലൈൻ മുഖ്യവക്താവ് മാധ്യമങ്ങളെ അറിയിച്ചു. വെറും മൂന്ന് ടോയ്‍ലറ്റുകളും 300 ഓളം യാത്രക്കാരുമായി നീണ്ട എട്ട് മണിക്കൂർ യാത്ര ചെയ്യുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജോലിക്കാർ വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നെന്നും വക്താവ് വ്യക്തമാക്കി. വിമാനം പുറപ്പെടും മുമ്പ് വിമാനത്തിലെ സർവ്വീസുകൾ കൃത്യമാണോയെന്ന് ക്യാബിൻ ക്രൂ ടീം പരിശോധിക്കുന്നത് സാധാരണമാണ്. ഇത്തരത്തിൽ പരിശോധന കഴിഞ്ഞാണ് സാധാരണ വിമാനങ്ങൾ ടേക്ക് ഓഫിന് തയ്യാറാകുന്നത്. ഓസ്ട്രിയൻ എയർലൈൻസ് വിമാനങ്ങളിൽ മുമ്പ് ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിച്ചു. അതേസമയം സാങ്കേതിക പ്രശ്‌നം ഇതിനോടകം പരിഹരിച്ചെന്നും വിമാനം ഉടൻ തന്നെ സർവ്വീസ് ആരംഭിക്കുമെന്നും എയർലൈൻ വക്താക്കൾ അറിയിച്ചു. കൂടാതെ യാത്ര മുടങ്ങിയവരെ മറ്റ് വിമാനങ്ങളിലേക്ക് മാറ്റിയെന്നും അവർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn