കുവൈത്ത് സിറ്റി; കുവൈത്തിൽ അജ്ഞാതന്റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. മുബാറക്ക് കബീർ kuwait police ഗവർണറേറ്റിലാണ് സംഭവം നടന്നത്. 35കാരനായ കുവൈത്തി പൗരനാണ് മരിച്ചത്. ഇയാൾക്ക് നേരെ വെടിയുതിർത്ത ശേഷം അക്രമി സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മുബാറക് അൽ കബീർ പ്രദേശത്ത് അക്രമവും വെടിവയ്പ്പും നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് കിട്ടുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ തന്നെ മുബാറക്ക് അൽ കബീർ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പട്രോളിംഗ് ഉദ്യോഗസ്ഥരും റെസ്ക്യൂ പൊലീസിന്റെ ജനറൽ അഡ്മിനിസ്ട്രേഷനും സ്ഥലത്തെത്തുകയായിരുന്നു. സുരക്ഷാ അധികൃതർ സ്ഥലത്തെത്തിയപ്പോൾ കുവൈത്തി പൗരനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 12 വെടിയുണ്ടകളാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn