റിയാദ്: സൗദി അറേബ്യയിൽ മലയാളി ഉംറ തീർത്ഥാടകർ സഞ്ചരിച്ച കാറിന് പിറകിൽ ലോറി ഇടിച്ചു expat . 5 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മായിലിനെ ജിദ്ദയിലെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, തിരുവനന്തപുരം സ്വദേശികളായ അലി, അബ്ദുറഹ്മാൻ എന്നിവരുടെ പരിക്ക് നിസാരമാണ്.പടിഞ്ഞാറൻ സൗദിയിലെ യാമ്പുവിൽ നിന്നും ഉംറക്ക് പുറപ്പെട്ടതായിരുന്നു ഇവർ. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ യാംബു – മക്ക റോഡിലെ ഖുലൈസ് എന്ന സ്ഥലത്ത് വച്ചാണ് മലയാളികൾ സഞ്ചരിച്ച കാറിന് പിറകിൽ ലോറി ഇടിച്ചത്. അപകടത്തിൽപ്പെട്ട എല്ലാവരും യാമ്പു റോയൽ കമീഷന് കീഴിൽ ജോലി ചെയ്യുന്നവരാണ് .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn