കുവൈത്ത് സിറ്റി; 2023 തുടക്കം മുതൽ കഴിഞ്ഞ മാസം മാർച്ച് അവസാനം വരെ കുവൈത്തിൽ നിന്ന് deport 9000 പ്രവാസികളെ നാടുകടത്തി. ക്രിമിനൽ കേസുകളിലും കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടതിനെ തുടർന്നാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെ അവരുടെ രാജ്യത്തേക്ക് നാടുകടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ഏകദേശം നാലായിരത്തോളം സ്ത്രീകളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. ഇന്ത്യക്കാരായ പ്രവാസികളാണ് നാടുകടത്തപ്പെട്ടവരിൽ കൂടുതലും ഉൾപ്പെടുന്നത്. ഫിലിപ്പിനോ സ്വദേശികളാണ് രണ്ടാം സ്ഥാനത്തുള്ളത്. സിലോൺകാർ മൂന്നാം സ്ഥാനത്തും ഈജിപ്തുകാർ നാലാം സ്ഥാനത്തുമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn