കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസ, തൊഴിൽ വിസ നിയമം ലംഘിച്ച വിവിധ രാജ്യക്കാരായ 40 visa rule പ്രവാസികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഹവല്ലി, ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയ, അർദിയ ഇൻഡസ്‌ട്രിയൽ ഏരിയ, സൂഖ് അൽ മുബാറകിയ തുടങ്ങിയ മേഖലകളിലെ സുരക്ഷാ പ്രചാരണത്തിലൂടെയാണ് ഇവരെ പിടികൂടിയത്. കൂടാതെ, വ്യാജ ക്ലിനിക്ക് നടത്തുന്നതായി കണ്ടെത്തിയ എട്ട് നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/KPa5RcusUQiIgyJnhcDCEn